ആറ്റിങ്ങൽ: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ മരണമടഞ്ഞ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ വീട്ടിലെത്തി സിനിമാ താരം സുരാജ് വെഞ്ഞാറമൂട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രഞ്ജിത്തിന്റെ കരിച്ചിട്ടുള്ള വീട്ടിലാണ് സുരാജ് വെഞ്ഞാറമൂടും സഹോദരനും സിനിമാ താരവുമായ വി.വി. സജിയും എത്തിയത്. രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് അവർ മടങ്ങിയത്. നഗരസഭ മുൻ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ്കുമാർ, അനംതാര റിവർവ്യൂ റിസോർട്ട് എം.ടി എൻ.എസ്.കെ.അജി, ചലഞ്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.