41 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ നടക്കും.
കൃഷ്ണപിള്ള - ലളിതമ്മ ദമ്പതികളുടെ മകനാണ്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ സി യൂണിറ്റിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് അന്ത്യം സംഭവിച്ചത്.
ഏറെക്കാലം പത്രപ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സുനിൽ നിലവിൽ ചിറയിൻകീഴ് നോബിൾ സ്കൂളിലെ അധ്യാപകനാണ്.
മാതൃഭൂമി ആറ്റിങ്ങൽ ലേഖകനായി നിരവധി വർഷക്കാലം പ്രവർത്തിച്ചിരുന്നു.
സാഹിത്യകാരൻ കൂടിയായിരുന്നു സുനിൽ.
എഴുത്താപ്പ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബിന്ദുവാണ് സുനിലിന്റെ ഭാര്യ.
ഏക മകൻ ആര്യൻ വിദ്യാർത്ഥിയാണ്.
ഇന്ന് രാവിലെ എട്ടുമണിയോടെ സുനിലിന്റെ മൃതദേഹം
ചിറയിൻകീഴ് നോബൽ സ്കൂളിൽ എത്തിക്കും. അവിടെ പൊതു ദർശനത്തിനു ശേഷമായിരിക്കും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുക.