തിരുവനന്തപുരം : എസ് എസ് എഫ് തിരുവനന്തപുരം ജില്ലാ അനലൈസ സമാപിച്ചു. വഴുതക്കാട് ഇടപ്പഴഞ്ഞി ഇജാബ സെന്ററിൽ നടന്ന അനലൈസ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ജൗഹരിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി ഉദ്ഘാടനം ചെയ്തു. ജില്ല, ഡിവിഷൻ, സിൻഡിക്കേറ്റ് ഘടകങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലീഡർമാർ പ്രതിനിധികളായി പങ്കെടുത്തു. വ്യത്യസ്ത റിപ്പോർട്ട് അവതരണങ്ങൾ, സബ്മിഷൻ, ചർച്ചകൾ, ശൂന്യവേള എന്നീ സെഷനുകൾ നടന്നു. എസ് എസ് എഫ് സംസ്ഥാന നേതൃത്വങ്ങളായ ശുഐബ് വായാട്, അബ്‌ദുല്ല ബുഖാരി,ത്വാഹ മഹ്ളരി, എച്ച് എഫ് ഷമീർ അസ്ഹരി നേതൃത്വം നൽകി. ജില്ലാ ജന: സെക്രട്ടറി നൗഫൽ സ്വഗതവും സെക്രട്ടറി ഷാഫി നന്ദിയും പറഞ്ഞു.