നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വർക്കല പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു


 നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല മേൽവെട്ടൂർ മൗണ്ട് മുക്ക് തണ്ണിവിളവീട്ടിൽ നിസാമുദ്ദീൻ മകൻ കാവു എന്ന് വിളിക്കുന്ന മുഹമ്മദ് താഹിറിനെ ജില്ലാ കളക്ടറുടെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന്റെയും വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിന്റെയും നിർദ്ദേശാനുസരണം വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല, കടയ്ക്കാവൂർ,അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോകൽ,
ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് താഹിർ തുടർന്നും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിലേ
ക്കായാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. വർക്കല എസ് എച്ച് ഒ എസ് സനോജ്, എസ് ഐ മാരായ എസ് അഭിഷേക്,അബ്ദുൽ ഹക്കീം, ഡബ്ലിയു എസ് സി പി ഒ ഹേമാവതി,സി പി ഒ മാരായ ബിനു ശ്രീദേവി, ഷജീർ, ,റാം ക്രിസ്റ്റിൻ, പ്രവീൺ നെൽസൺ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.