ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും

ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം.

സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക. കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാവും ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ. ബംഗ്ലാ ആരാധകർക്ക് വേഗം എത്താനാണ് ഈ തീരുമാനം.