തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 838 അപേക്ഷകള്‍ ലഭിച്ചതില്‍ 423 അപേക്ഷകള്‍ തീര്‍പ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 325 അപേക്ഷകള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 65 അപേക്ഷകളും വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട 44 അപേക്ഷകളും പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസുമായി ബന്ധപ്പെട്ട 22 അപേക്ഷകളും അദാലത്തില്‍ പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം എന്നീ വകുപ്പുകള്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏഴ് അപേക്ഷകളും ആരോഗ്യവകുപ്പിന് ഒരു പരാതിയുമാണ് ലഭിച്ചത്. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 11 അപേക്ഷകളില്‍ ആറ് അപേക്ഷകള്‍ തീര്‍പ്പാക്കുകയും മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച അഞ്ച് അപേക്ഷകളില്‍ മൂന്നെണ്ണം തീര്‍പ്പാക്കുകയും നാല് പരാതികള്‍ ലഭിച്ച വ്യവസായ വകുപ്പ് രണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കുകയും 12 അപേക്ഷകള്‍ ലഭിച്ച കെ.എസ്.ഇ.ബി ആറ് അപേക്ഷകള്‍ പരിഹരിക്കുകയും ചെയ്തു. ഫിഷറീസ്, സാമൂഹിക നീതി, തൊഴില്‍, പൊതുമാരാമത്ത് വകുപ്പ് , ജലസേചനം എന്നീ വകുപ്പുകളില്‍ ഓരോ പരാതി വീതവും തീര്‍പ്പാക്കി.