റേഷൻ സാധനങ്ങൾ ഇനി വീട്ടിൽ എത്തും, ഒപ്പം പദ്ധതിക്ക് തുടക്കമായി

റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര, ദുർബല ജന വിഭാഗങ്ങൾക്ക് റേഷൻ സാധനങ്ങൾ നേരിട്ട് വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ തിരുവനന്തപുരം താലൂക്ക് തല ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്ത് നിർവഹിച്ചു. തിരുവനന്തപുരം താലൂക്കിലെ 7 ഗുണഭോക്താക്കൾക്കാണ് നിലവിൽ പദ്ധതിയിലൂടെ റേഷൻ സാധനങ്ങൾ വീടുകളിൽ എത്തുന്നത്. ഓട്ടോ തൊഴിലാളികൾ സൗജന്യമായിട്ടാണ് പദ്ധതിയുമായി സഹകരിക്കുന്നത്. കടകംപള്ളി മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ടി ആർ എൽ 219 നമ്പർ റേഷൻകട അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരും പങ്കെടുത്തു.