ഈ മാസം ആദ്യം 44000 ത്തിൽ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വർണവില 45000 ത്തിന് മുകളിൽ തന്നെ തുടരുകയാണ്. സ്വർണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയിൽ വില 5645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില 4685 രൂപയായി.വെള്ളിയുടെ വിലയിലും ഇന്നലെ ഇടിവുണ്ടായി. കഴിഞ്ഞ ഒരു മാസമായി 80 നു മുകളിൽ തുടർന്ന വെള്ളിയുടെ വില ഇന്നലെ മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തി. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. മൂന്ന് രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. . ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.