കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു.

ബംഗളൂരു . കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് യു.ടി ഖാദർ പറഞ്ഞു രാവിലെ നടന്ന കോൺഗ്രസ്‌ നിയമസഭ കക്ഷി യോഗത്തിന് ശേഷം 11 മണിയോടെ സഭാ നടപടികൾ ആരംഭിച്ചു. എതിരാളിയില്ലാത്തതിനാൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം മാത്രമായി മാറി. കർണാടക നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്പീക്കർ ഉണ്ടാകുന്നത്. ഭരണ - പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിർത്തി മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന് യു.ടി ഖാദർ പറഞ്ഞു...