കോൺഗ്രസ്‌ കരവാരം മണ്ഡലം കമ്മിറ്റി മുൻ ഭാരവാഹിയും,മുൻ കരവാരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായിരുന്ന ഹരിദാസ് വാസു അന്തരിച്ചു.

കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവഹിയായും,രണ്ടു തവണ കരവാരം പഞ്ചായത്ത്‌ അംഗമായും,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന അദ്ദേഹം യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേയ്ക്ക് കടന്നുവന്നത്.അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കയായിരുന്നു അന്ത്യം.