ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു, പന്ത്രണ്ട് പേർക്ക് പരിക്ക്

പത്തനംതിട്ട: കോന്നി കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധുവാണ് മരിച്ചത്. കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ എം എസ് പ്രസാദിന്റെ സഹോദരനാണ് വാഹനാപകടത്തിൽ മരിച്ച മധു. ബസിലുണ്ടാരുന്ന പന്ത്രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോഡ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.