നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സടിച്ചാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. നിതീഷ് റാണയെറിഞ്ഞ ആദ്യ ഓവറില്‍ 26 റണ്‍സ് പിറന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും ആദ്യ ഓവറിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ ബട്‌ലര്‍ റണ്ണൗട്ടായി. എങ്കിലും ജയ്‌സ്വാള്‍ ആക്രമണം തുടര്‍ന്നു. മുന്നാം ഓവറില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണിത്. 14 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള കെ എല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് ജയസ്വാള്‍ മറികടന്നത്. മൂന്നാമനായി സഞ്ജുവും എത്തിയതോടെ രാജസ്ഥാന്‍ വേഗത്തില്‍ വിജയത്തിലേക്കെത്തി. 47 പന്തുകള്‍ നേരിട്ട ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് സിക്‌സും 13 ഫോറുമുണ്ടായിരുന്നു. സഞ്ജു അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. ഇരുവരും മൂന്നാം വിക്കറ്റില്‍ 121 റണ്‍സ് നേടി.കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ റോയ് മടങ്ങുന്നത്. ബോള്‍ട്ടിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ ഷിംറോ ഹെറ്റ്‌മെയറുടെ അവിശ്വനീയ ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ സഹഓപ്പമര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനേയും (18) ബോള്‍ട്ട് മടക്കി. ഇത്തവണ സന്ദീപ് ശര്‍മയ്ക്ക് ക്യാച്ച്. തുടര്‍ന്ന് വെങ്കടേഷ്- നിതീഷ് റാണ (22) സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ റാണയെ പുറത്താക്കി ചാഹല്‍ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ ആന്ദ്രേ റസ്സല്‍ (10), ഷാര്‍ദുല്‍ ഠാക്കൂര്‍ (1), റിങ്കു സിംഗ് (16) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്, ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, അനുകൂല്‍ റോയ് ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.