കുടിവെള്ള ക്ഷാമം -വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി ഗാമപഞ്ചായത്ത് ഓഫീസകള്‍ ഉപരോധിച്ചു

ആറ്റിങ്ങല്‍: തീരപ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവിശ്യപ്പെട്ട് വീട്ടമ്മമാര്‍ ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റി ഓഫീസും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ഓഫീസും .ഉപരോധിച്ചു. ചിറയിന്‍കീഴ് പഞ്ചായത്ത് പത്താം വാര്‍ഡായ പെരുമാതുറ ഒറ്റപനയിലാണ് കുടിവെള്ള ക്ഷാമം അതി രൂക്ഷമായത്. നിരവധി തവണ പരാതിപ്പെട്ടിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ ഒന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സമരക്കാര്‍ ആരോപിച്ചു. പഞ്ചായത്തംഗം അന്‍സില്‍ അന്‍സാരിയുടെ നേതൃത്വത്തിലാണ് നൂറോളം വരുന്ന വീട്ടമ്മന്മാരാണ് പ്രതിഷേധവുമായി വാട്ടര്‍ അതോറിറ്റിയുടെ ആറ്റിങ്ങല്‍ ഓഫീസില്‍ എത്തിയത്. സമവായ ചര്‍ച്ചയില്‍ പെരുമാതുറ ഭാഗങ്ങളില്‍ അടിയന്തരമായി നാല് ടാങ്കര്‍ കുടിവെള്ളം എത്തിക്കുമെന്നും ഉടന്‍ തന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ആണ് ജല അതോറിറ്റി ഓഫീസിനു മുന്നിലെ സമരം അവസാനിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമരക്കാര്‍ ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നീങ്ങി. പഞ്ചായത്ത് കവാടം ഉപരോധിച്ചു. പരിഹാരം ഉണ്ടയില്ലെങ്കില്‍ സമരക്കാരോടൊപ്പം തുടര്‍ സമരപരിപാടികളില്‍ താനും പങ്കാളിയാകുമെന്ന് പ്രസിഡന്റ് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതോടെ സമരം അവസാനിക്കുകയായിരുന്നു. ചിറയിന്‍കീഴ് പോലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു.