തട്ടിപ്പിന് ഇരയായ ചിലർ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നത്തിയത്. സംഘം തോക്കു ചൂണ്ടി ആറു ലക്ഷം രൂപ തട്ടിയെന്നാണ് ചെന്നൈ സ്വദേശി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ താമസിക്കുന്ന ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തി തോക്കടക്കമുള്ള സാധനങ്ങൾ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. നിരവധി പേരാണ് ഇവരു
ചെയ്ത തട്ടിപ്പിനിരയായത്.നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇരകളെ സംഘടിപ്പിച്ചത്. ഒരു കോടി രൂപ വിലയുള്ള കണ്ണട പത്ത് ലക്ഷത്തിന് നൽകാമെന്ന് പറഞ്ഞ് ഇവർ ഹോട്ടലിലേക്ക് ക്ഷണിക്കും. പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ കണ്ണട കേടായെന്നും വാങ്ങാനെത്തിയവരാണ് കേടാക്കിയതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടും. പലരും നാണക്കേട് ഭയന്ന് പുറത്ത് പറഞ്ഞില്ല. പൊലീസ് വേഷത്തിലെത്തിയാണ് ഇവർ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്.