പള്ളിമുക്ക് നാദർഷായുടെ സഹോദരി ഭർത്താവാണ് മരണപ്പെട്ട സാദിഖ്
കബറടക്കം പൗണ്ട് കടവ് മുസ്ലിം ജമാഅത്ത് കൊച്ചുവേളി
ഖബർസ്ഥാനിൽ
17-05-2023
പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു .
സംഭവം വെഞ്ഞാറമൂട്ടിൽ.
ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി ദാരുണാന്ത്യo. തിരുവനന്തപുരം വലിയവേളി പൗണ്ട്
കടവ് അൻസാർ മന്സിലിൽ സാദിഖ് (52) ആണ് മരിച്ചത്.
ആറ്റിങ്ങൽ ആലംകോട് തെറ്റിവള വീട്ടില്‍ താൽക്കാലികമായി താമസിച്ചു വരുകയായിരുന്നു. ഇന്ന്
ഉച്ചയോടെയായിരുന്നു അപകടം. വെഞ്ഞാറമൂട് മാർക്കറ്റിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം
നിലയിൽ പെയിന്റിംഗ് ജോലികൾ ചെയ്യുന്നതിനിടെ കാൽ വഴുതി താഴേക്ക്
വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കൂടെയുണ്ടായിരുന്നവര്‍വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി
മോർച്ചറിയിൽ .ഖബറടക്കം നാളെ ഉച്ചക്ക് കൊച്ചു വേളി ജുമാ മസ്ജിദിൽ. ഭാര്യ : ഹസീന
മക്കൾ : അലി ഫാത്തിമ , ഫിദ ഫാത്തിമ