പ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റില്‍

കൊല്ലത്തെ ബി ജെ പി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് പിടിയിലായത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തിലൊരു വീഡിയോ തയ്യാറാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.