ശിവഗിരിയില്‍ ഗുരുദേവന്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്‍റെ 111-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി 61-ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താമരയില്‍ ഉപവിഷ്ടയായ ശാരദാദേവിയെ ഗുരുദേവന്‍ പ്രതിഷ്ഠിച്ചത് വിദ്യാദേവത യായിട്ടാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള മുന്നേറ്റത്തിന് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ ശാരദാപ്രതിഷ്ഠയിലൂടെ കഴിയുകയുണ്ടായി. പല മേഖലയിലും അര്‍ഹത യുണ്ടായിട്ടും വലിയൊരു വിഭാഗത്തെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയത് കാലം മായ്ക്കാത്ത തെറ്റായിരുന്നു. പക്ഷേ ഇന്നും അര്‍ഹതയുള്ളവരെ പലയിടത്തുനിന്നും ഒഴിവാക്കുന്നതായും അവിടെയും ജാതിപരമായ ചിന്ത കടന്നുവരുന്നുവരുന്നുവെന്നും മന്ത്രി പറഞ്ഞു. മനുഷ്യന് മനുഷ്യത്വം മാത്രമാണ് ജാതിയെന്ന ഗുരുദേവന്‍റെ അരുളപ്പാടിനെപ്പറ്റി നാം കൂടുതല്‍ അറിയേണ്ടതാണെന്നും എല്ലാ രംഗത്തും എല്ലാവര്‍ക്കും അവസരം കൈവരണ മെന്നും മന്ത്രി പ്രസാദ് തുടര്‍ന്നു പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. എസ്. ശിശുപാലന്‍, ഗുരുധര്‍മ്മ പ്രചരണ സഭാ രജിസ്ട്രാര്‍ അഡ്വ.പി.എം. മധു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രാദ്ധ്യാപകന്‍ കെ.എന്‍. ഗണേഷ്, ശ്രീശങ്കര സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. മുത്തുലക്ഷ്മി ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ, ഗുരുദർശനരഹ്ന എന്നിവര്‍ പഠനക്ലാസ്സുകള്‍ നയിച്ചു.
അനില്‍ തടാലില്‍, സോഫി വാസുദേവന്‍, ചന്ദ്രന്‍ പുളിങ്കുന്ന്, എം.ബി. രാജന്‍, കെ.ടി. സുകുമാരന്‍, കെ.ആര്‍. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജി പ്രിയദര്‍ശനന് ശിവഗിരി മഠത്തിന്‍റെ പ്രഥമ ശ്രീനാരായണ ധര്‍മ്മ പ്രചാരക പുരസ്ക്കാരം സച്ചിദാനന്ദ സ്വാമി നല്‍കി. 1,11,111/- രൂപയുടെ ക്യാഷ് അവാര്‍ഡ് ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പ്രശംസാപത്രം ട്രഷറര്‍ സ്വാമി ശാരദാനന്ദയും നല്‍കി. രാവിലെ സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. നാളെ രാവിലെ 6.30ന് സ്വാമി സാന്ദ്രാനന്ദ യോഗപരിശീലന ക്ലാസ് നയിക്കും. തുടര്‍ന്ന് ഡോ. എസ്.കെ. രാധാകൃഷ്ണന്‍, ഡോ. ഗീതാസുരാജ്, ഡോ. ടി എസ്. ശ്യാംകുമാര്‍, ഡോ. എം.എ സിദ്ദിഖ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. രാത്രി 8 ന് ഗുരുധര്‍മ്മപ്രചരണ സഭാ വാര്‍ഷിക സമ്മേളനം ഉണ്ടായിരിക്കും.