ഐഎല്‍ഒയുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ടീമിലെ ലേബര്‍ മൈഗ്രേഷന്‍ സ്‌പെഷലിസ്റ്റാണ് ഡിനോ കോറൈല്‍. ആഗോള തൊഴില്‍ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം യാഥാര്‍ഥ്യമാക്കാനുള്ള സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. കുടിയേറ്റ മേഖലയില്‍ നിലനില്‍ക്കുന്ന സാധ്യതകളും വെല്ലുവിളികളും സുരക്ഷിത മൈഗ്രേഷന്‍ സെന്റര്‍ എന്ന നിലയില്‍ നോര്‍ക്കയ്ക്കുള്ള സവിശേഷതകള്‍, നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ക്ഷേമപദ്ധതികള്‍, റിക്രൂട്ട്‌മെന്റ് നടപടികള്‍, വിദേശഭാഷാപഠന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സംബന്ധിച്ച് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു. നിയമപരമായ തൊഴില്‍ കുടിയേറ്റത്തിന് ഐഎല്‍ഒ യുമായി ഏതൊക്കെ മേഖലകളില്‍ സഹകരിക്കാം എന്ന വിഷയത്തിലും ചര്‍ച്ച നടന്നു. നോര്‍ക്ക ആരംഭിക്കാന്‍ പോകുന്ന പുതിയ പദ്ധതികളേയും പരിചയപ്പെടുത്തി
ആരോഗ്യമേഖലയ്ക്ക് പുറമേ കൂടുതല്‍ മേഖലകളിലേയ്ക്കുളള വിദേശതൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും നിയമപരമായ കുടിയേറ്റത്തിനായുളള ശ്രമങ്ങള്‍ക്കും കൂടിക്കാഴ്ച സഹായകരമായെന്ന് കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒയ്ക്ക് പുറമേ റിക്രൂട്ട്‌മെന്റ് മാനേജര്‍ ടി.കെ.ശ്യാം, സെക്ഷന്‍ ഓഫിസര്‍മാരായ ബിപിന്‍, ജെന്‍ഷര്‍ എന്നിവര്‍ പങ്കെടുത്തു.