വഴി തെറ്റി നാട്ടിലെത്തിയ പുള്ളിമാനിനെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടി സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ ഉദ്യോഗസ്ഥർ.

ആറ്റിങ്ങൽ: കാട്ടിൽ നിന്നും വഴി തെറ്റി നാട്ടിലെത്തിയ പുള്ളിമാനിനെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടി സുരക്ഷിത സ്ഥാനത്ത് എത്തികാതെ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി പരാതി. ആറ്റിങ്ങൽ പൂവണത്തുംമൂട് ഭാഗങ്ങളിൽ പുള്ളിമാൻ രണ്ടു ദിവസങ്ങളായി ചുറ്റിക്കറങ്ങി നടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.എന്നാൽ ഇതെ പുള്ളിമാനിനെ കഴിഞ്ഞ ഒരാഴ്ച മുൻപ് വെഞ്ഞാറമൂട് ഭാഗങ്ങളിൽ കണ്ടിരുന്നു. പൊൻമുടി വനത്തിൽ നിന്നോ അഗസ്യ വനത്തിൽ നിന്നോ വഴിതെറ്റി നാട്ടിൽ എത്തിയതാകാം എന്നാണ് നാട്ടുകാരുടെ സംശയം. നാട്ടിലെത്തി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പുള്ളിമാനിനെ വേട്ടയാടാൻ സാധ്യത ഏറെയാണെന്നും പറയുന്നു. കൂടാതെ നാട്ടിലെത്തി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും മാനിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് എത്തിക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ആരോപണങ്ങൾ ഉയരുന്നു.