കെ എസ് ആർ ടി സി എംപ്ലോയിസ് അസോസിയേഷൻ നേതാവും കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ മുൻ ഭാരവാഹിയും ആയിരുന്ന വർക്കല ഞെക്കാട് സ്വദേശി അരവിന്ദാക്ഷൻ അന്തരിച്ചു. 77 വയസ്സായിരുന്നു . സംസ്കാരം ഇന്ന് പകൽ 2:00 മണിക്ക് വീട്ടുവളപ്പിൽ.
ദേഹാസ്വസ്ഥതയെ തുടർന്ന് ഇന്നലെ രാത്രി 7 മണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്.
കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.
എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹിയായും ഏറെക്കാലം പ്രവർത്തിച്ചു.
സംഘടനയുടെ യൂണിറ്റ് സെക്രട്ടറിയായും കേന്ദ്ര സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : തങ്കമണി .