മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും.ആൽബത്തിൽ അഭിനയിക്കാൻ വന്ന യുവതിയെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.
സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.