തിരുവനന്തപുരം. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുചക്ര വാഹനങ്ങളുമായി എത്തിയവരുൾപ്പെടെ ദുരിതത്തിലായി. എ.ഇ ഓഫീസിൽ നിന്ന് അറിയിച്ചത് പ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് ടെർമിനലിലെ ലൈൻമാന്റെ വിശതീകരണം. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ഇത്തരം നടപടികൾ എന്നാണ് ജനങ്ങളുടെ ആരോപണം. രാത്രികാലങ്ങളിൽ വാഹനങ്ങൾ തരിച്ചിറക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെന്നും യാത്രക്കാർ.