തമിഴ്നാട് മധുര സ്വദേശി സെല്‍വ (25)യെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.പട്ടം എല്‍.ഐ.സിക്കു സമീപത്തെ വെജിറ്റേറിയന്‍ ഹോട്ടലില്‍ ജോലി ചെയ്യുകയാണ് സെല്‍വ. ഇന്നലെ രാത്രി 8.15ന് ആയിരുന്നു സംഭവം. പട്ടം മരപ്പാലത്ത് നിന്ന് തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു 26കാരിയായ യുവതി.മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. അതിനിടെ വിന്‍ഡോ സൈഡില്‍ ഇരിക്കുന്നയാളുടെ കൈ അനങ്ങുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു.
അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്ന് മനസിലാക്കിയ യുവതി തിരിഞ്ഞിരുന്നപ്പോള്‍ പ്രതി കാല്‍മുട്ടില്‍ സ്പര്‍ശിക്കുകയും യുവതിക്ക് അഭിമുഖമായി ഇരുന്ന് ലൈംഗിക പ്രവൃത്തി തുടരുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വര്‍ക്കലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു യുവതി. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി