ഫാൻസിസ്റ്റോറിൽ രണ്ട് വയസുകാരിയുടെ പാദസരം മോഷ്ടിച്ച പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു,

നെടുമങ്ങാട്:06-05-2023-തീയതിയാണ് സംഭവം നടന്നത്, ഉച്ചക്ക് നെടുമങ്ങാട് ടൗണിലെ ആരാധന ഫാൻസിയിൽ സാധനം വാങ്ങാൻ വന്ന തേക്കട സ്വദേശിയായ നാദിയ എന്ന സ്ത്രീയുടെ രണ്ടു വയസ്സായ കുട്ടിയുടെ പാദസരമാണ് മോഷ്ടിക്കപ്പെട്ടത്, സാധനം വാങ്ങി ഗൂഗിൾ പേ ചെയ്യുന്ന സമയത്താണ് പ്രതി കൃത്യം നടത്തുന്നത്.06-05-2023 ൽ ഉച്ചക്ക് 2.45 നാണ് സംഭവം നടക്കുന്നത്.ഇവർക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു, ഫാൻസി ഉടമ പോലീസിൽ പരാതി നൽകുകയും പോലീസ് കേസ് എടുത്ത് അന്യേഷണം ആരംഭിക്കുകയും, ഷോപ്പിലെ CCTV പരിശോധിച്ച് നടത്തിയ അന്യേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്,ശ്രീലത (45) ആലുംമൂട്, കുന്തിപ്പുറത്ത് വീട്, ഇരുമ്പ, അരുവിക്കര, കുറച്ചുനാൾ ശാസ്തമംഗലം ഇടപ്പഴിഞ്ഞി, പാലോട്ടു കോണം, തങ്കനിലയത്തിൽ ആയിരുന്നു താമസം, അതിനു ശേഷം വട്ടിയൂർക്കാവ് കുണ്ടമൻകടവ്, രഞ്ചിത്ത് ചന്ദ്രൻ എന്ന ആളുടെ പേരിലുള്ള TC-37/3133 നമ്പർ വീട്ടിലാണ് വാടകയ്ക്ക് താമസം,2004 തമ്പാനൂർ PS - ൽ, ലോഡ്ജിൽ അനാശ്യാസ്യത്തിന് പിടിക്കുകയും 15 ദിവസം പൂജപ്പുര വനിത ജയിലിൽ ശിക്ഷ അനുഭവിച്ചു,2004-ൽ മ്യുസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ അനാശ്യാസ്യത്തിന് കസ്റ്റമറെ വിളിച്ചു വരുത്തി സംഘമായി മാലപിടിച്ചു പറിച്ചതിനാണ് കേസ് എടുത്തത്,ഫോർട്ട് PS ൽ രണ്ട് കേസ് ഉണ്ട്- രാമചന്ദ്രൻ ടെക്റ്റെൽസിൽ തുണിവാങ്ങുവാൻ എത്തിയ യുവതിയുടെ കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ചതിന് അറസ്റ്റിൽ ആകുകയും ജയിലിൽ കിടക്കുകയും ചെയ്തു,കാട്ടാക്കട ബസ് സ്റ്റാൻ്റിൽ കുട്ടിയുടെ മാല മോഷ്ടിച്ചതിനും അറസ്റ്റിലായിട്ടുണ്ട്,DYSP യുടെ നിർദ്ദേശപ്രകാരം അന്യേഷണസംഘം രൂപീകരിച്ചു, CI സതീഷ്കുമാർ, Sl ശ്രീനാഥ്, JSl മനോജ്,, SPO അഖിൽ, അനീഷ്, ഇർഷാദ്, സീമ ,എന്നിവർ അടങ്ങിയ അന്യേഷണ സംഘമാണ്, പ്രതിയെ പിടികൂടിയത്, പ്രതിയുടെ കൈയ്യിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന സ്വർണ്ണമുതൽ കണ്ടെടുത്തു, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു,