റെയിൽവേ യു ടി എസ് ആപ്പ് ഇനി ഗ്രാമങ്ങളിലേക്ക്. പദ്ധതി ഏറ്റെടുത്ത് കിളിമാനൂർ വിദ്യ എൻജിനീയറിങ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ

കിളിമാനൂർ : സ്റ്റേഷനുകളിൽ നിന്ന് അൺ റിസർവ്ഡ് യാത്ര ടിക്കറ്റ് എടുക്കാനുള്ള യു ടി എസ് ആപ്പ് സാധരണ യാത്രക്കാരിലേക്ക് എത്തിക്കാനുള്ള ദക്ഷിണ റെയിൽവേ തിരുവനന്തപുരം കൊമേഴ്സ്യൽ ഡിവിഷൻ്റെ പദ്ധതി ഏറ്റെടുത്തിരിക്കുകയാണ്

കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനീയറിംഗ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ. നാഷണൽ സർവ്വീസ് സ്‌കീം സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ യുടിഎസ് ആപ്പിൻ്റെ പ്രചരണം ഏറ്റെടുത്തത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ഡിവിഷൻ കോമേഴ്സ്യൽ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൈലാസംകുന്ന് പിവിഎൽപിഎസിൽ നടക്കുന്ന എൻ എസ് എസ് ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വർക്കല ശിവഗിരി സ്റ്റേഷൻ, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ നിന്ന് കിളിമാനൂർ മേഖലയിൽ നിന്ന് ആപ്പ് വഴി ടിക്കറ്റെടുക്കുന്നതിനെപ്പറ്റി വീടുകൾ സന്ദർശിച്ചു പ്രചരണം നടത്തി.
വരും ദിവസങ്ങളിൽ വർക്കല, ആറ്റിങ്ങൽ, കല്ലമ്പലം മേഖലയിലും വിദ്യാർത്ഥികൾ പ്രചാരണത്തിനിറങ്ങും.

പദ്ധതിയുടെ ഉദ്ഘാടനം കൈലാസം കുന്ന് പിവിഎൽപിഎസിൽ വച്ച് ദക്ഷിണ റെയിൽവേ സീനിയർ സിവിഷണൽ കോമേഴ്സ്യൽ മാനേജർ ശ്രീ ജെറിൻ ജി ആനന്ദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കോളേജ് ഡയറക്ടർ ശ്രീ കെ എസ് ഷാജി അധ്യക്ഷത വഹിച്ചു. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ എച്ച് തിലകൻ, മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ അരുൺ ലോഹിദാക്ഷൻ, എൻ എസ് എസ് പ്രൊഗ്രാം ഓഫീസർ അജിൻ രാജ്, അപ്ലയ്ഡ് സയൻസ് അസിസ്റ്റൻറ് പ്രൊഫസർ നാജിത ഷെറീഫ്,തിരുവനന്തപുരം ഡിവിഷൻ ചീഫ് കോമേഴ്സ്യൽ ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, അരുൺ ദേവ്, സൂപ്രണ്ട് രഞ്ചൻ, ആർ പി എഫ് അംഗം അഗസ്റ്റിൽ, വളൻ്റിയർ സെക്രട്ടറിമാരായ അനൂപ് സുധി, മേഖ സജീവ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ : റെയിൽവേ യുടിഎസ് ആപ്പിൻ്റെ പ്രചരണം നടത്തുന്ന കിളിമാനൂർ വിദ്യ എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ തിരുവനന്തപുരം ഡിവിഷൻ കോമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം