*വാമനപുരത്ത് കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ച് കയറി അപകടം.*

 വാമനപുരം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ്സിലേക്ക് കാറടിച്ചു കയറി അപകടം. വൈകുന്നേരം 07:30 ഓടു കൂടിയാണ് സംഭവം.വെഞ്ഞാറമൂട് ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്സിലേക്ക് എതിർ ദിശയിൽ വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ബലേനോ കാർ ഇടിച്ച് കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കാർ കെഎസ്ആർടിസി ബസിലിടിച്ച ശേഷം നിയന്ത്രണം വിട്ട് കിളിമാനൂർ ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അമേസ് കാറിലേക്കും ബലേനോ കാർ ഇടിച്ച് കയറി. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റതിനെ തുടർന്ന് 108 ൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.