ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൃഗീയമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച ആളെയാണ് പാരിപ്പള്ളി പോലീസ് പിടികൂടിയത്.
ചിറക്കര താരം കൃഷ്ണവിലാസത്തിൽ സുധീഷ് ആണ് (38) ഭാര്യയെ മൃഗീയമായി മർദ്ദിച്ചത്.
14 വർഷമായി ഭാര്യയുമായി ഒരുമിച്ച് താമസിച്ചു വന്നിരുന്ന സുധീഷ് പലപ്പോഴും ഭാര്യയെ മാനസികയുമായി ശാരീരികമായും പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ച് മർദ്ദിച്ചു.. തറയിൽ വീണ യുവതിയെ മരത്തടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു.യുവതി പാരിപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്