വിദ്യാഭ്യാസമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ പുരസ്‌കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ എന്‍. സാബുവിന് ലഭിച്ചു. സത്യസായിബാബയുടെ സമാധിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സായിസ്മരണ എന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പുരസ്‌കാരം കൈമാറി.
ട്രസ്റ്റ് ചെയര്‍പെഴ്‌സണ്‍ റിട്ട. ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് എക്‌സി. ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, ആര്‍. പാര്‍വതിദേവി, പ്രൊഫ. ബി വിജയകുമാര്‍, അനന്തു കൃഷ്ണന്‍, ഇളമ്പ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.