സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഇന്നലെ സ്വര്‍ണത്തിന് നേരിയ തോതില്‍ വില വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,320 രൂപയാണ്. സ്വര്‍ണം പവന് 80 രൂപയും ഗ്രാമിന് 10രൂപയുമാണ് അവസാനമായി കൂടിയത്. ഇതോടെ പവന് 45,320 രൂപയിലും ഗ്രാമിന് 5665 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളിവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 628 രൂപയും പത്ത് ഗ്രാമിന് 785 രൂപയുമാണ്. അതേസമയം ഒരു കിലോഗ്രാം വെള്ളിവില സംസ്ഥാനത്ത് 78500 രൂപയിലേക്കെത്തി. ഈ മാസം ആദ്യ വാരത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന് 45600 എന്ന റെക്കോര്‍ഡ് വിലയിലേക്കെത്തിയിരുന്നു.