കഴിഞ്ഞദിവസം ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയിൽ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരണപ്പെട്ട സംഭവത്തിൽ, ഗുരുതരമായ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ മാതാവും മരണപ്പെട്ടു. മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ അനു പ്രസവിച്ച നാലുദിവസം പ്രായമുള്ള നവജാത ശിശു, അനുവിന്റെ മാതാവ് ശോഭ, ഓട്ടോഡ്രൈവർ സുനിൽകുമാർ എന്നിവർ മരണപ്പെട്ടിരുന്നു.