ബാഗേപ്പള്ളിയിൽ കെആർ പുരത്തും കെജിഎഫിലും ഗുൽബർഗ റൂറലിലുമാണ് സിപിഎം ഇത്തവണ മത്സരിച്ചത്. ബാഗേപ്പള്ളിയിൽ 15 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ആകെ 15ാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 18000 വോട്ട് പോലും കിട്ടിയില്ല. ആകെ 11 ശതമാനം വോട്ടാണ് ഈ മണ്ഡലത്തിൽ സിപിഎമ്മിന്റെ സമ്പാദ്യം. 28 റൗണ്ട് വോട്ടെണ്ണിയ കെആർ പുരം മണ്ഡലത്തിൽ സിപിഎമ്മിന് ആകെ കിട്ടിയത് 1123 വോട്ടാണ്. കോലാർ ഗോൾഡ് ഫീൽഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് 16ാം റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ കിട്ടിയത് വെറും ആയിരം വോട്ടാണ്. ഇവിടെ സിപിഐ സ്ഥാനാർത്ഥിക്ക് കിട്ടിയത് 881 വോട്ടാണ്.ഗുൽബർഗ റൂറൽ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി തങ്കരാജിന് 16 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ ആകെ ലഭിച്ചത് 722 വോട്ടാണ്. ഈ നാല് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സിപിഎം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത്.