ഗൃഹനാഥന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു.

കൊട്ടാരക്കര: ഗൃഹനാഥന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു. പ്ലാപ്പള്ളി കാക്കത്താനം ബിന്ദു ബംഗ്ലാവിൽ രവീന്ദ്രൻ പിള്ള (72) ലളിതാംബിക(75) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.ഇരുവരും മാത്രമായിരുന്നു ഇവിടെ താമസം.വീട്ടിലെ സഹായങ്ങൾക്കായി നിന്നിരുന്ന സ്ത്രീ ഇന്നലെ രാവിലെ വന്നപ്പോഴാണ് കുളിമുറിയിൽ രവീന്ദ്രൻ പിള്ള മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വിവരമറിഞ്ഞു നിമിഷങ്ങൾക്കകം ഭാര്യ ലളിതാംബികയും മരിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. മക്കൾ :ബിന്ദു, ബിനു, ബീനാ മരുമക്കൾ :വേണുഗോപാൽ,കവിത, കൃഷ്ണകുമാർ സംസ്കാരം പിന്നീട്