എന്നെപ്പറ്റി ജൂഡ് ചേട്ടൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. പക്ഷെ എന്റെ ഭാഗത്ത് ന്യായമുണ്ടായതുകൊണ്ടാണ് ഇതുവരെ ഞാൻ മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ സഹോദരിയുടെ വിവാഹം പുള്ളിയുടെ കാശ് വാങ്ങിച്ചാണ് നടത്തിയതെന്ന ആരോപണം വേദനയുണ്ടാക്കി. എന്റെ അമ്മയ്‍ക്കും സഹോദരിക്കും ഭാര്യക്കും അത് വലിയ വിഷമമുണ്ടാക്കി. നമ്മുടെ കുടുംബത്തിന് എതിരെ പ്രശ്‍നം വന്നാല്‍ എങ്ങനെയാണ് പ്രതികരിക്കുക. എന്നെ സ്‍നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് വ്യക്തത വരുത്തേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത് എന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.