തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു.

അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ സ്വകാര്യ ഭാഗത്ത് വേദന; ആശുപത്രിയിലെ ഡോക്ടർ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത് പീഡനം; തേങ്ങയിടാൻ 
വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു; അകത്തായത് 52കാരനായ കൃഷ്ണൻകുട്ടി
തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു. 
കടയ്ക്കൽ സ്വദേശിയായ അൻപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ 
സ്വദേശിയായ 52 വയസുള്ള കൃഷ്ണൻകുട്ടിയാണ് പിടിയിലായത്. പ്രതിക്കെതിരെ 
പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ സ്വകാര്യഭാഗത്ത് വേദനയുള്ളതായി കുഞ്ഞ് 
പറഞ്ഞു. ക്ഷതം ഏറ്റതാണെന്നു മനസിലാക്കിയ അമ്മ കുട്ടിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണു പീഡനം മനസ്സിലാക്കിയത്. ഡോക്ടറോടു കുട്ടി പീഡനവിവരം 
പങ്കുവയ്ക്കുകയായിരുന്നു. കടയ്ക്കൽ പൊലീസ് പ്രതിയെ പിടികൂടി ചോദ്യം 
ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.