പാച്ചല്ലൂര്‍ കാളിക്കവിളാകം ശ്രീദേവി മൂര്‍ത്തി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് 3 ചെമ്പ് നിലവിളക്കുകളും ഒരു തൂക്കുവിളക്കും ഉള്‍പ്പെടെ 8000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച പാച്ചല്ലൂര്‍ പാറവിള സ്വദേശി അമലിനെയാണ് (20) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
27ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. എട്ട് മാസം മുന്‍പ് ഇതേ ക്ഷേത്രത്തില്‍ നിന്ന് ഒരു നിലവിളക്കും 12000 രൂപ വില വരുന്ന മണിയും മോഷണം പോയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ സി.സി ടിവി ക്യാമറ സ്ഥാപിച്ചു.കഴിഞ്ഞ ദിവസത്തെ മോഷണ ദൃശ്യത്തില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിരവധി കേസുകളിലെ പ്രതിയാണെന്ന് തിരുവല്ലം എസ്.ഐ കെ.പി അനൂപ് പറഞ്ഞു.