സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ചിറയിൻകീഴ് മുട്ടപ്പലം തെക്കേവിളഗത്തെ വീട്ടിൽ സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 25 -നാണ് സാബു നാട്ടിലെത്തിയത്. രാവിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മോഷണം നടതായി ഉറപ്പിച്ച വീട്ടുകാർ വിവരം ചിറയിൻകീഴ് പൊലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചയോടെ ആകാം മോഷണം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.