*ആറ്റിങ്ങൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ജോലിക്ക് കയറി ആദ്യദിവസം പണവുമായി മുങ്ങി..*

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ 15,000 രൂപയുമായി വിരുതൻ മുങ്ങി.
 വർക്കലയാണ് സ്ഥലം എന്നുപറഞ്ഞാണ് ഉണ്ണികൃഷ്ണൻ എന്നയാൾ ഇന്നലെ പമ്പിൽ ജോലിക്ക് കയറിയത്. ആധാറും ഫോൺ നമ്പരും ഫോട്ടോയും നൽകിയിരുന്നു. ഇന്നലെ ട്രെയിനിംഗ് ആയിരുന്നു.
 ഇന്നു രാവിലെ പമ്പിലെ കാഷ്യർ ജോലിയിൽ പ്രവേശിച്ചു. ഉച്ചകഴിഞ്ഞ് 1.15 ആയപ്പോൾ ബാത്റൂമിൽ പോകുന്നു എന്നു പറഞ്ഞു പോയി. ഏറെനേരം കഴിഞ്ഞ് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മുങ്ങിയതായി അറിയുന്നത്.
 ഉടൻ തന്നെ കൗണ്ടർ പരിശോധിച്ചപ്പോൾ 15,000 രൂപയുടെ കുറവുണ്ടായിരുന്നു.
 ഇയാൾ നൽകിയ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ അത് താനല്ല എന്ന മറുപടിയാണ് കിട്ടിയത്.
 ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.
 പാലാംകോണത്താണ് ഭാര്യവീട് എന്നൊക്കെ ഇയാൾ പറഞ്ഞിരുന്നതായി പമ്പ് അധികൃതർ പറഞ്ഞു