തിരൂർ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്
May 01, 2023
വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. തിരൂർ സ്റ്റേഷന് സമീപം വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി.
C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു. പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തുകയാണ്. തിരൂർ – തിരുനാവായ സ്റ്റേഷനിടയിലാണ്