അമ്പലമുക്ക് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എം.പി അടൂർപ്രകാശ് നിർവ്വഹിച്ചു. എം.പി ലോക്കൽ ഏര്യാ ഡെവലപ്മെൻറ് സ്ക്രീമിൽ ഉൾപ്പെടുത്തിയാണ് ഹൈമാസ് ലൈറ്റ് അനുവദിച്ചത്. വാർഡ് കൗൺസിലർ കെ.ജെ. രവികുമാർ അധ്യക്ഷനായിരുന്നു.നഗരസഭ കൗൺസിലർ പി. ഉണ്ണികൃഷ്ണൻ, ഹൈമാസ് നിർമ്മാണകമ്മിറ്റി കൺവീനർ പി. ജയചന്ദ്രൻ നായർ, അമ്പലമുക്ക് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.ശ്രീനിവാസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.