തിരുവനന്തപുരം .കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം .കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു. കേരള സർവകലാശാലയുടെ നിർദ്ദേശ പ്രകാരം കോളജ് മാനേജ്മെൻ്റിൻ്റേതാണ് നടപടി.പ്രിൻസിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളജിൻ്റെ അഫലിയേഷൻ റദ്ദാക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു. കേരള സർവകലാശാലയ്ക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയ ക്രിസ്ത്യൻ കോളജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ നടപടി.ആൾമാറാട്ടത്തിന് കൂട്ട് നിന്ന പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു. കോളജ് മാനേജ്മെൻറിൻ്റേതാണ് നടപടി.പുതിയ പ്രിൻസിപ്പലായി ഡോ.എൻ.കെ.നിഷാദിനെ നിയമിക്കുകയും ചെയ്തു. പ്രിൻസിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ കോളജ് മാനേജ്മെന്റിന് കത്തു നൽകിയിരുന്നു....