മുൻ കഴക്കൂട്ടം എംഎൽഎയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണുമായിരുന്ന പ്രൊ. നബീസാ ഉമ്മാൾ അന്തരിച്ചു

കഴക്കൂട്ടത്തെ മുൻ എംഎൽഎ നബീസ ഉമ്മാൾ(92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. അറിയപ്പെടുന്ന അക്കാദമിക് വിദഗ്ദയും സിപിഎം പവർത്തകയുമായിരുന്നു നബീസ ഉമ്മാൾ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു.

കേരള സർവകലാശാലയിലെ മലയാളം വിഭാഗം അധ്യാപികയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ നിരവധി സർക്കാർ കോളെജുകളിൽ അധ്യാപി കയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ മുൻ ചെയർപേഴ്സണായിരുന്നു. പണ്ഡിതയും സാംസ്കാരിക പ്രഭാഷകയുമായിരുന്നു.