കഴിഞ്ഞദിവസം അന്തരിച്ച സജീവ പാർട്ടി പ്രവർത്തകനായ കൊച്ചുകൃഷ്ണപിള്ളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ആറ്റിങ്ങൽ അയിലത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സിപിഎം നേതാക്കളായ ആർ രാമു, എസ് ലെനിൻ, എം പ്രദീപ്, ജി രാജു ,മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.