കൈലാസം കുന്ന് പിവിഎസ് എൽ പി സ്കൂളിൽ നടന്ന സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ പ്രചരണം ഏറ്റെടുത്തത്. പദ്ധതിയുടെ ഭാഗമായി കോളേജ് എൻ എസ് എസ് ടീമിന് കെ എസ് ആർ ടി സി ഐ ടി വിഭാഗം പരിശീലനം നൽകി. പരിശീലനം ലഭിച്ച എൻ എസ് എസ് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് കെ എസ് ആർ ടി സി സ്റ്റാൻ്റ്, പ്രൈ വൈറ്റ് സ്റ്റാൻ്റ്, ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കെ എസ് ആർ ടി സി ആപ്പിൻ്റെയും വെബ്ബ്സൈറ്റിൻ്റെയും പ്രചാരണം നടത്തി.
കെ എസ് ആർ ടി സി യുടെ വോൾവോ, ഡീലക്സ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള സർവ്വീസുകൾക്ക് കിളിമാനൂരിൽ നിന്ന് ഓൺലൈൻ ബുക്കിങ്ങ് ലഭ്യമാണ്. www.keralartc.com എന്ന വെബ്ബ് സൈറ്റ് വഴി കിളിമാനൂർ എന്ന് ടൈപ്പ് ചെയ്ത് യാത്ര ചെയ്യേണ്ട സ്ഥലത്തിൻ്റെ വിവരവും നൽകിയാൽ ടിക്കറ്റിൻ്റെ വിവരങ്ങൾ മൊബൈലിലും ഇമെയിലിലും ലഭിക്കും.ഈ സന്ദേശം ഉപയോഗിച്ച് യാത്ര ചെയ്യാം.
കിളിമാനൂർ കെ എസ് ആർ ടി ബസ്സ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ രാജേന്ദ്രൻ പ്രചാരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ അജ്മൽ, ഷമ്നാദ്, കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ സുരേഷ് കുമാർ, വിദ്യ എൻ എസ് എസ് വളൻ്റിയർ സെക്രട്ടറി അനൂപ് സുധി എന്നിവർ പ്രസംഗിച്ചു.