#കൊല്ലത്ത് വൻ. തീപ്പിടുത്തം.
കൊല്ലം ഉളിയക്കോവിൽ ക്ഷേത്രത്തിന് പിറകിലുളള ഗവ. മെഡിക്കൽ ഗോഡൗണിൽ വൻ തീപ്പിടുത്തം. ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല.തീ കെടുത്താൻ ശ്രമം തുടരുന്നു.
രാത്രി എട്ടരയോടെയായിരുന്നു സംഭവം.
തീയണക്കാൻ കൊല്ലം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ എഞ്ചിനുകൾ എത്തി. മേഖലയിൽ നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇറങ്ങിയോടി സമീപ വാസികളെ ഒഴിപ്പിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു.