ആശുപത്രി സംരക്ഷണ നിയമം; ശിക്ഷകള്‍ നോക്കാം,

 കേരളം ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കിയ സംസ്ഥാനമാണ് .ഈ നിയമം അനുസരിച്ച്‌ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും.കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴകൂടെ ലഭിക്കാം.അതേപോലെ ഇത്തരം കേസുകളില്‍ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടത്തിൽ പറയുന്നത്.

ആശുപത്രികള്‍ക്കും ആരോഗ്യപ്രവ‍ര്‍ത്തക‍ര്‍ക്കും എതിരായ ആക്രമണങ്ങളിലെ ശിക്ഷകള്‍ നോക്കാം,

* ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയാല്‍ ഐപിസി 353 പ്രകാരം 2 വര്‍ഷം തടവ്.

* ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയാലോ,സംസാരിച്ചാലോ ഐപിസി 504 പ്രകാരം രണ്ട് വര്‍ഷം തടവ്.

* ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാല്‍ ഐപിസി 506 പ്രകാരം മൂന്ന് മുതല്‍ 7വര്‍ഷം വരെ തടവ് ലഭിക്കാം.

* ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്താല്‍ ഐപിസി 332,333 അനുസരിച്ച്‌ മൂന്ന് മുതല്‍ 7വര്‍ഷം വരെ തടവ് ലഭിക്കാം.

* ആശുപത്രി വസ്തുവകകള്‍ നശിപ്പിച്ചാല്‍ ഐപിസി 427 അനുസരിച്ച്‌ 2 വര്‍ഷം തടവ്.

*:ആശുപത്രിക്കുള്ളില്‍ അനാവശ്യമായി കൂട്ടംകൂടുകയോ അതിക്രമിച്ച്‌ കയറുകയോ ചെയ്താല്‍ ഐപിസി 141,143 പ്രകാരം 6 മാസം തടവ്

ഇതില്‍ ആശുപത്രിക്കുള്ളില്‍ അനാവശ്യമായി കൂട്ടംകൂടുകയോ അതിക്രമിച്ച്‌ കയറുകയോ ചെയ്യുന്ന കുറ്റം ഒഴിച്ചാല്‍ ബാക്കി എല്ലാം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.