കല്ലമ്പലം : വർക്കല മണ്ഡലത്തിൽ നൂറുമേനി വിജയിച്ച മൂന്ന് സ്കൂളുകളിൽ ഒന്നായി വീണ്ടും കുടവൂർ എ കെ എം എച്ച് എസ്.
നഗര പ്രദേശങ്ങളിലെ തിക്കിലും തിരക്കിലും നിന്നു മാറി തികച്ചും ശാന്തവും ശാലീനതയും നിറഞ്ഞ ഗ്രാമന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന കുടവൂർ എകെഎംഎച്ച്എസ്സിൽ അധികവും സാധാരണകർഷകരുടേയും കൂലിതൊഴിലാളികളുടേയും,പ്രവാസികളുടേയും കുട്ടികളാണ് പഠിക്കുന്നത്..2015 മുതൽ മുഴുവൻ വിദ്യാർത്ഥികളേയും എസ്എസ്എൽസി പരീക്ഷയിൽ വിജയിപ്പിച്ചെടുക്കാൻ കഴിയുന്ന അഭിമാന മുഹൂർത്തങ്ങളിലൂടെയാണ് കുടവൂർ സ്കൂൾ കടന്നുപോകുന്നത്.
ഇത്തവണയും നൂറുമേനി വിജയം എന്ന നേട്ടം കുടവൂർ എകെഎം ഹൈസ്കൂൾ നേടിയെടുത്തിരിക്കുന്നു..
ഈ ചരിത്ര നേട്ടത്തിനായി നിശാക്ലാസുകളും,മോട്ടിവേഷൻ കോച്ചിംങ്ങുകളും ഉൾപ്പടെ ശാസ്ത്രിയമായ പഠന മാർഗ്ഗങ്ങളിലൂടെ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത് പ്രഥമധ്യപിക ശ്രീമതി നിസ ടീച്ചറുടെ നേതൃത്വത്തിലാണ്.
അധ്യാപകരുടെയും ജീവനക്കാരുടെയും , അഡ്വ:എംഎം താഹയുടെ നേതൃത്വത്തിലുള്ള പിടി എ,ശ്രീമതി ജസീനയുടെ നേതൃത്വത്തിലുള്ള മദർ പിടിഎയുടെ നിർലോഭമായ പിന്തുണ കൂടി കിട്ടിയപ്പോൾ ഇത്തവണയും നൂറ് മേനി കുടവൂർ സ്കൂളിന് സ്വന്തം.