ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് ഇരുവരുടെയും ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറുകയായിരുന്നു. എന്നാൽ വിവാഹ വിഷയത്തിൽ കീർത്തി സുരേഷ് ഒഫീഷ്യൽ പേജിലൂടെ ഇക്കാര്യത്തിനെ സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നു. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ” ഇപ്പോൾ എൻറെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല എൻറെ ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോൾ വെളിപ്പെടുത്തും”.ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും തെറ്റായ വാർത്തയാണ് ഇതൊന്നും കീർത്തി സുരേഷ് ട്വീറ്റ് ചെയ്തു. അന്യഭാഷ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. അജിത്ത് നായകനാകുന്ന വേതാളം സിനിമയുടെ റിമയ ഭോലാശങ്കർ എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവിൽ കീർത്തി വർക്ക് ചെയ്യുന്നത്. കൂടാതെ ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മാമന്നൻ പുതിയതായി താരത്തിന്റെതായി ഇറങ്ങാനുള്ള ചിത്രമാണ്.