ന്യൂ ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്ക് പറ്റി.ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ വിമാനമാണ് ആകാശച്ചുഴയില്‍പ്പെട്ടത്.
ചൊവ്വാഴ്ചായായിരുന്നു സംഭവം. ആരുടേയും പരിക്ക് സാരമുള്ളതല്ല.
ഏഴു യാത്രക്കാര്‍ക്ക് പരിക്കുണ്ടായതായും ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്‌നിയില്‍ എത്തിയ ശേഷം തുടര്‍ ചികിത്സയും നല്‍കിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട് . സിഡ്നി വിമാത്താവളത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി.
പരിക്ക് സാരമല്ലാത്തതുകൊണ്ട് തന്നെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ബി 787-800 എന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വായുവില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങള്‍ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാര്‍ക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂര്‍വമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.