തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വില വര്‍ധനവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. സ്വര്‍ണം പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് വിപണിവില 45,240 രൂപയായി.തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 560 രൂപ ഉയര്‍ന്നിരുന്നു. ഇന്നലെ മാത്രം പവന് 80 രൂപയാണ് വര്‍ധിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച പവന് 560 രൂപയും കുറഞ്ഞിരുന്നു.22കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 5655 രൂപയാണ് വില്‍പ്പന വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4690 രൂപയ്ക്കാണ് വില്‍ക്കുന്നത്. വെള്ളി ഗ്രാമിന് 79 രൂപയും 925 ഹോള്‍ മാര്‍ക്ക്ഡ് വെള്ളിയ്ക്ക് ഗ്രാമിന് 103 രൂപയുമാണ് ഇന്നത്തെ വില.