സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് വിലകുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 5545 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് നാല്പത് രൂപ കുറഞ്ഞ് 44,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര വിപണയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണവിലയില്‍ 600 രൂപ കുറഞ്ഞിരുന്നു. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയും ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന് 4600 രൂപയുമാണ്.അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമായി.